എന്താണല്ലേ.. ഇന്റെര്‍നെറ്റ് പോയ ഒരു പോക്കേ...വലുതായി വലുതായി ഇപ്പൊ എല്ലാ വീട്ടിലും എത്തി..ഇനി എങ്ങോട്ടാണാവോ !!
Read this in english
ആരെങ്കിലും കരുതിയോ, ഇന്റെര്‍നെറ്റ് ഇതു പോലെ ഒരു സംഭവം ആകുമെന്ന്? അമേരിക്കകാരന്‍ മിലിട്ടറിക്ക് വേണ്ടി ഉണ്ടാക്കിയ കാര്യമാണ് ഈ സംഭവം.. അവര് അത് വിട്ടെപ്പോ ലോകത്ത് ഉള്ളവര്‍ മുഴുവന്‍ അതില്‍ കേറി അങ്ങ് പിടിച്ചു.. ഇപ്പൊ എന്തായി.. മെയിലായി, ചാറ്റായി, ഓര്‍ക്കുട്ട് ആയി അതിന് ബാന്‍ വേണമെന്നു പറഞ്ഞു സമരം വരെ ആയി..
ഇതൊക്കെ കണ്ടു മലയാളി കണ്ണ് മിഴിചോന്നു ചോദിച്ചാല്‍ , എവെടെ.. ലോകം മുഴുവന്‍ കാണുന്ന പ്രതിഭാസം അല്ലെ മലയാളി.. പിന്നെ എങ്ങനെ ഇന്റെര്‍നെറ്റില്‍ കാണാതിരിക്കും.. ഇഷ്ടം പോലെ ഉണ്ട്.... എവിടെ നോക്കിയാലും കാണം..
എന്താണ് നമ്മള്‍ ഈ ഇന്റെര്‍നെറ്റ് കൊണ്ടു ചെയ്യുന്നത്... (ഒരു കൂട്ടം ചെറുപ്പക്കാര്‍ ചിലെപ്പോ ഒന്നു ചിരിച്ചേക്കാം). അത് പോട്ടെ, മറ്റു എന്തൊക്കെ ഉണ്ട് നമുക്കു പറ്റിയത്...
ഒരു പാടു ഉണ്ട് ... പഠിക്കാനായി വരുന്നവരാണ് ഏറ്റവും കൂടുതല്‍.. മനോരമ പത്രം വായിക്കുവാന്‍ വരുന്നവരും കുറവല്ല.. പക്ഷെ, എഴുതാനായി എത്രെ പേര്‍ വരും ??
അതിന് ഇത്തിരി പണി ഉണ്ട്....ആ പണി ഒക്കെ എടുത്തിട്ടു നമുക്കു എന്ത് കിട്ടാന്‍ അല്ലെ? വെറുതെ നേരം കളയല്‍...ശരിയാണ്, ഒരു തരത്തില്‍ അത് അങ്ങനെ തന്നെ ആണ്. കാരണം, കാശു എവിടുന്നു കിട്ടാന്‍.. ഇതിന് വേണ്ടി ഇരുന്നു ബ്രൌസിംഗ് സെന്ടറിലു കൊടുക്കന്ന കാശു പോക്ക് തന്നെ.. അല്ലെ?
പക്ഷെ, ഇവിടെയാണ് നമ്മള്‍ ഒന്നു മാറ്റി ചിന്തിക്കേണ്ടത്. നമ്മള്‍ എഴുതിയാല്‍, അത് ആളുകള്‍ വായിക്കുമോ ? അതോ ആളുകള്‍ക്ക് വായിക്കാന്‍ പറ്റിയത് നമുക്കു എഴുതാന്‍ അറിയുമോ.. ? അറിയുമെങ്കില്‍.. ഈ സൈറ്റില്‍ നിങ്ങള്‍ എഴുതൂ.. അതില്‍ നിന്നു വരുമാനം ഉണ്ടാക്കാനുള്ള വിദ്യ ഞാന്‍ പറഞ്ഞു തരാം. ഒരു മാജിക്കും അല്ല കേട്ടോ.. ഇതു വളരെ ലളിതമായ ഒരു സംഭവം ആണ്..
നിങ്ങള്‍ ഒരു ടി.വി ചാനല്‍ കാണുന്നു, അതില്‍ പരസ്യങ്ങള്‍ കാണുന്നു. എന്നിട്ട് ചിലപ്പോള്‍ അതില്‍ കണ്ടത് വാങ്ങുന്നു.. അപ്പോള്‍ ആര്‍ക്കാണ് ഗുണം, പരസ്യം ചെയ്തവന് ..അല്ലെ.. ?
പക്ഷെ ടി.വി ചാനല് കാരനും ഇല്ലേ ഗുണം ? ചിന്തിച്ചു നോക്കൂ..
മുകളില്‍ പറഞ്ഞ അതെ കാര്യം ഇന്റെര്നെറ്റിലും സാധ്യമാണ്.. കാര്യം നിസ്സാരം.. നിങ്ങള്‍ എഴുതുന്നു, ഗൂഗിള്‍ നിങ്ങള്‍ എഴുതിയതിന്റെ കൂടെ പരസ്യങ്ങള്‍ ഇടുന്നു... ആര് ആ പരസ്യത്തില്‍ ക്ലിക്ക് ചെയ്താലും, നിങ്ങള്ക്ക് ഒരു ചെറിയ ശതമാനം വരുമാനം തരുന്നു... ഇവിടെ, നിങ്ങളാണ് ടി.വി ചാനല് കാരന്‍, ഗൂഗിള്‍ പരസ്യം തരുന്നവനും..
ഹാ. അതെങ്ങിനെ.. അല്ലെ?
നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് , ഈ സൈറ്റില്‍ ഒരു ഐ.ഡി ഉണ്ടാക്കുക ( അത് ഫ്രീ ആണ് ). പിന്നെ താഴെ കാണുന്ന ലിന്കില്‍ ക്ലിക്ക് ചെയ്തു ഒരു ഗൂഗിള്‍ ആഡ്‌സെന്‍സ് ഐ.ഡി ഉം ഉണ്ടാക്കുക... (അതും ഫ്രീ ആണ്).
എന്നിട്ട്, നിങ്ങളുടെ പ്രൊഫൈലില്‍ പോയി, നിങ്ങളുടെ ആഡ്‌സെന്‍സ് പബ്ലിഷര്‍ നമ്പര്‍ ചേര്‍ക്കുക... തീര്‍ന്നു.. ഇനി ബ്ലോഗുകള്‍ എഴുതുക..എത്രെ വേണമെങ്കിലും എഴുതാം..(എഴുതി ഈ സൈറ്റ് നിറച്ചാലും ആര്‍ക്കും ഒരു വിരോധോം ഇല്ല.. ). നിങ്ങളുടെ ബ്ലോഗുകളില്‍ ഗൂഗിള്‍ പരസ്യങ്ങള്‍ ചേര്‍ക്കും. അതിനുള്ള വഴി ഒക്കെ ഈ സൈറ്റില്‍ ചെയ്തു വച്ചിട്ടുണ്ട്.
സംശയം ഉണ്ടോ? നിങ്ങള്ക്ക് സംശയങ്ങള്‍ ചോദിയ്ക്കാന്‍ ഉള്ള സ്ഥലമാണ് ഫോറം. പക്ഷെ, സംശയം ചോദിക്കാന്‍ നിങ്ങള്ക്ക് ഈ സൈറ്റില്‍ ഒരു ഐ.ഡി വേണം. ഇവിടെ ക്ലിക്ക് ചെയൂ, രജിസ്റ്റര്‍ ചെയ്യാനായി..
ഹാപ്പി ബ്ലോഗിങ്ങ് !!
ടീം അയ്യന്തോള്‍